ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം വൈ​ദ്യു​തി വേ​ലി​ക​ൾ വ്യാപകം ; അ​ന​ധി​കൃ​ത​മാ​യ​വ ക​​ണ്ടെ​ത്താ​ൻ വൈ​ദ്യു​തി വ​കു​പ്പ്​

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം വൈ​ദ്യു​തി വേ​ലി​ക​ൾ വ്യാ​പ​ക​മാ​ണെ​ങ്കി​ലും എ​ല്ലാം അ​ന​ധി​കൃ​തം. ഇ​വ സ്ഥാ​പി​ക്കാ​ൻ ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റി​ന്‍റെ ലൈ​സ​ൻ​സ്​ എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. 2011ലാ​ണ്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. എ​ന്നാ​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​രും ലൈ​സ​ൻ​സ്​ എ​ടു​ത്തി​ട്ടി​ല്ല. വീ​ട്ടി​ൽ​നി​ന്നോ കാ​ർ​ഷി​ക ക​ണ​ക്ഷ​നി​ൽ​നി​ന്നോ കെ.​എ​സ്.​ഇ.​ബി ലൈ​നി​ൽ​നി​ന്നോ വൈ​ദ്യു​തി ന​ൽ​ക​രു​തെ​ന്നും നി​യ​മ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത്​ ഭൂ​രി​ഭാ​ഗ​വും പാ​ലി​ക്കു​ന്നി​ല്ല.
വൈ​ദ്യു​തി​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ജി​ല്ല ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം അ​നു​മ​തി ല​ഭി​ക്കും.

ഇ​തി​നാ​യി ഇ​ല​ക്ട്രി​സി​റ്റി ലൈ​ൻ​സി​ങ്​ ബോ​ർ​ഡി​ന്റെ അം​ഗീ​കൃ​ത ബി ​ക്ലാ​സ് കോ​ൺ​ട്രാ​ക്ട​ർ മു​​ഖേ​ന​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത്​ പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ ഭൂ​രി​ഭാ​ഗ​വും ​ലൈ​സ​ൻ​സ്​ എ​ടു​ക്കാ​തെ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ലും പ​ന്നി ശ​ല്യം ഏ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി വേ​ലി​ക​ൾ ഇ​പ്പോ​ഴും വ്യാ​പ​ക​മാ​ണ്. നേ​ര​ത്തേ പ​ന്നി​യെ തു​ര​ത്താ​ൻ​വെ​ച്ച വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ്​ കു​ര​മ്പാ​ല​യി​ൽ ര​ണ്ട്​ ക​ർ​ഷ​ക​ർ മ​രി​ച്ചി​രു​ന്നു. കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ കാ​ട്ടാ​ന ചെ​രി​ഞ്ഞ​ത്​ ഹൈ​വോ​ൾ​ട്ടേ​ജി​ൽ ഷോ​ക്കേ​റ്റാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത വേ​ലി​ക​ൾ ക​​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും ​വൈ​ദ്യു​തി വ​കു​പ്പ്​ തീ​രു​മാ​നി​ച്ചി​ട്ടു​മു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...