അനിൽ മേനോൻ ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: നാസാ ശാസ്ത്രജ്ഞനും മലയാളിയുമായ അനിൽ മേനോൻ തന്റെ കന്നി ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) വിജയകരമായി പൂർത്തിയാക്കി ചരിത്രമെഴുതി. പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള ഡോക്ടറും മെക്കാനിക്കൽ എഞ്ചിനീയറുമായ അനിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐ.എസ്.എസ്) കമാൻഡർ ജസീക്ക മേയറിനൊപ്പമാണ് ഈ ചരിത്ര ദൗത്യത്തിൽ പങ്കാളിയായത്. നാസ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആറ് മണിക്കൂർ 27 മുനിറ്റ് നീണ്ടുനിന്നതായിരുന്നു ദൗത്യം. ഇന്ത്യൻസമയം വ്യാഴാഴ്ച വൈകീട്ട് 06.03-നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്(ഐ.എസ്.എസ്.) പുറത്തുള്ള അനിലിന്റെ സ്പെയ്സ് വാക്ക് ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30-വരെ ദൗത്യം നീണ്ടു.

നിലയത്തിന്റെ സൗരോർജ സംവിധാനം ആധുനികീകരിക്കാനുള്ള ശ്രമവുമായാണ് ഏഴുമണിക്കൂർ നീണ്ട സങ്കീർണ ദൗത്യം (എക്‌സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി-ഇവിഎ). നിലയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഭാവി പര്യവേക്ഷണങ്ങൾക്ക് ആവശ്യമായ കൂടുതൽ ഊർജലഭ്യത ഉറപ്പാക്കുന്നതിനുമായി പല ഉപകരണങ്ങളും നിലയത്തിനുപുറത്ത് ഘടിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. യുഎസ് സ്‌പേസ് വാക്ക് 96 എന്നായിരുന്നു ദൗത്യത്തിന് പേര് നൽകിയിരുന്നത്. ബഹിരാകാശ നിലയത്തിൽ ഈ വർഷം അവസാനം സ്ഥാപിക്കാനുദ്ദേശിക്കുന്ന പുതിയ ഐഎസ്എസ് റോൾ-ഔട്ട് സോളാർ അറേ സ്ഥാപിക്കുന്നതിനുള്ള ഹാർഡ്‌വെയറുകൾ അവർ സജ്ജീകരിച്ചു. ബഹിരാകാശ നിലയത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങൾക്കും ഭാവി പ്രവർത്തനങ്ങൾക്കും ആവശ്യമായ അധിക വൈദ്യുതോർജം ലഭ്യമാക്കുന്നതിനാണ് നവീകരിച്ച സോളാർ അറേ സ്ഥാപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...