ഇടമുറി: ടോറസ് ലോറി തട്ടി 11 കെ.വി വൈദ്യുതി തൂണ്‍ ഒടിഞ്ഞു. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ മോന്‍സിപ്പടിക്കു സമീപം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. എതിരെ എത്തിയ സര്‍വ്വീസ് ബസിന് വശം കൊടുക്കുന്നതിനിടയില്‍ ആണ് സംഭവം. പാറ ഉത്പ്പന്നവുമായെത്തിയ ലോറിയും സ്വകാര്യ ബസും അമിത വേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി തട്ടിയതിനു പിന്നാലെ തെരുവു വിളക്കുകളെല്ലാം തെളിയുകയും തീപ്പൊരി ചിതറുകയും ചെയ്തതോടെ നാട്ടുകാരും പരിഭ്രന്തിയിലായി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പു ജീവനക്കാര്‍ പിന്നീട് വൈദ്യുതി ഓഫാക്കുകയായിരുന്നു. ഉന്നത നിലവാരത്തില്‍ റോഡ് നിര്‍മ്മിച്ചതോടെ ഇതുവഴി വാഹനങ്ങള്‍ അമിത വേഗതയിലാണ് എത്തുന്നതെന്ന് ആക്ഷേപവുമുണ്ട്.
ടോറസ് ലോറി തട്ടി 11 കെ.വി വൈദ്യുതി തൂണ്‍ ഒടിഞ്ഞു
RECENT NEWS
Advertisment



























