ഇലക്‌ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഫൈന്‍’; കോഡ് മാറിപോയതാണെന്ന് പോലീസ് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഇലക്‌ട്രിക് സ്കൂട്ടറിന് പിഴ ഈടാക്കി പൊല്ലാപ്പിലായി പോലീസ്. കഴിഞ്ഞദിവസം കരുവാരക്കുണ്ട് പോലീസാണ് ഇലക്‌ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്. പോലീസ് പിഴ ഈടാക്കിയ രസീത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പിന്നാലെ പുകകുഴലില്ലാത്ത വണ്ടിയ്ക്ക് ഫൈന്‍ അടച്ച പോലീസിന് ട്രോള്‍ മഴയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ പോലീസ് വിശദീകരണവുമായി രംഗത്തെത്തി. പിഴവ് പറ്റിതാണെന്ന് പോലീസ് പറയുന്നു. പിഴ രസീത് അടയ്ക്കുന്ന ഇ-പേസ് യന്ത്രത്തില്‍ ഓരോ കുറ്റത്തിനും ഓരോ നമ്പറാണ് ഉള്ളത്. ഇതില്‍ ലൈസന്‍സ് ഹാജരാക്കിയില്ല എന്ന കുറ്റത്തിന് പിഴ ഈടാക്കാന്‍ ശ്രമിച്ചപ്പോള്‍ കോഡ് മറിപോയതാണെന്നാണ് പോ ലീസ് വിശദീകരണം. രണ്ടു നിയമലംഘനങ്ങള്‍ക്കും 250 രൂപയാണെന്നും അതിനാല്‍ മാറ്റിയടിച്ചില്ലെന്നും പോലീസ് പറയുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസ്സിലായതോടെ പോ ലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....