കൊച്ചി : ലോക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകള്‍ക്ക് മൊറോട്ടോറിയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വൈദ്യുതി ബോര്‍ഡിന്റെ നിലപാട് തേടി. ബില്ല് അടക്കാന്‍ മെയ് 16 വരെ സാവകാശം അനുവദിച്ചിട്ടുണ്ടന്നം അനന്തമായ ഇളവുകള്‍ അനുവദിക്കാനാവില്ലന്നും വൈദ്യുതി ബോര്‍ഡ് വിശദീകരിച്ചു. ബില്ല് അടക്കാന്‍ നിലവില്‍ നല്‍കിയിട്ടുള്ള സാവകാശം അവസാനിക്കുന്നതിനാല്‍ ഇത് നീട്ടി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ അനു ശിവരാമന്‍ എം ആര്‍ അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.
വൈദ്യുതി ബില്ലുകള്‍ക്ക് മൊറോട്ടോറിയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വൈദ്യുതി ബോര്‍ഡിന്റെ നിലപാട് തേടി
RECENT NEWS
Advertisment