വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ജൂണ്‍ 17ന് വീട്ടമ്മമാര്‍ വൈദ്യുതി ബില്ലുകള്‍ കത്തിക്കും : മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ്  വര്‍ദ്ധനവിനെതിരെ ജൂണ്‍ 17 ന് വൈകിട്ട് 5 മണിക്ക്  വീട്ടമ്മമാര്‍ പ്രതീകാത്മകമായി വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ലുകള്‍  കത്തിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്നും സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്‍പിലും 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റീഡിംഗ് എടുക്കാതെ ഓഫീസുകളില്‍ ഇരുന്ന് തോന്നിയ ബില്ല് നല്‍കിയാണ് ജനങ്ങളെ ശിക്ഷിച്ചത്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് പകരം മുന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചത്. ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് സൗജന്യവും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...