വീടുകളില്‍ മീറ്റര്‍ ഘടിപ്പിച്ചുള്ള കൊള്ളയാണ് വൈദ്യുതി നിരക്ക് വര്‍ധന : കെ. സി. വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീടുകളില്‍ മീറ്റര്‍ഘടിപ്പിച്ച് വൈദ്യുതി വകുപ്പും ബോര്‍ഡും നടത്തുന്ന കവര്‍ച്ചയാണ് വൈദ്യുതി നിരക്ക് വര്‍ധനവെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. വൈദ്യുതി നിരക്ക് വര്‍ധനവ് വലിയ കൊള്ളയാണ്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും ദുര്‍ച്ചെലവിനും പരിഹാരം കാണാന്‍ ജനത്തെ പിഴിയുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂര്‍ത്ത് അഭംഗുരം തുടരുകയാണ്.അത് കുറയ്ക്കാതെ സര്‍ക്കാര്‍ ഖജനാവില്‍ വരുമാനമെത്തിക്കാന്‍ വൈദ്യുതി നിരക്കും വെള്ളക്കരവും ഉള്‍പ്പെടെ വര്‍ധിപ്പിച്ച ജനത്തെ പിഴിയുകയാണ്. ഈ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനും ടീകോമിന് നഷ്ടപരിഹാരം നല്‍കാമുള്ള മന്ത്രി സഭാ തീരുമാനം കേരളത്തിലെ ചെറുപ്പക്കാരോട് കാട്ടിയ അനീതിയും ദ്രോഹവുമാണ്. ഈ പദ്ധതി പെട്ടന്ന് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍ ഒരുപാട് ദുരൂഹതകളുണ്ട്. എന്തുകൊണ്ടാണ് ഇത്രയും വര്‍ഷക്കാലം കഴിഞ്ഞിട്ടും നിക്ഷേപം ആകര്‍ഷിക്കാനോ,തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനോ സാധിച്ചില്ല? സര്‍ക്കാര്‍ വിശദീകരിക്കണം. 90000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ സംരംഭമാണ് അട്ടിമറിച്ചത്. കേരളത്തില്‍ തൊഴിലവസരങ്ങളില്ലാത്തനിലാണ് ചെറുപ്പക്കാര്‍ നാടുവിടുന്നതെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...

ലഹരിമാഫിയക്കെതിരേ കേന്ദ്രവും ; ഒന്നാം തീയതി മുതൽ ഒരുവർഷം നീളുന്ന പദ്ധതി ആരംഭിക്കും

0
ന്യൂഡൽഹി : മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന...