ബില്ലടച്ചിട്ടും വൈദ്യുതി നല്‍കിയില്ല ; മന്ത്രി പി. പ്രസാദിന്‍റെ വീട്ടിലെ വൈദ്യുതി വിഛേദിച്ച സംഭവത്തില്‍ ലൈന്‍മാന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : മന്ത്രി പി. പ്രസാദിന്‍റെ വീട്ടിലെ വൈദ്യുതി വിഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് സസ്‌പെന്‍ഷന്‍. നൂറനാട് വൈദ്യുതി ഓഫീസിലെ ലൈന്‍മാനായ സനല്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീട്ടിലെ വൈദ്യുതിയായിരുന്നു നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ കട്ടു ചെയ്തത്.

കഴിഞ്ഞ 24 ന് ഓണ്‍ലൈനായി മന്ത്രി വൈദ്യുതി ചാര്‍ജ് അടച്ചിരുന്നു. എന്നാല്‍ ബില്ലടച്ചിട്ടും വീട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല. തിങ്കളാഴ്ച മന്ത്രിയുടെ സുഹൃത്തായ പഞ്ചായത്തംഗം ഓഫീസിലെത്തി അന്വേഷിക്കുമ്പോഴാണ് വൈദുതി വിഛേദിച്ച വിവരം അറിഞ്ഞത്. പണം അടച്ചിരുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് കണക്ഷന്‍ നല്‍കുകയായിരുന്നു. ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.വി.മധു, മാവേലിക്കര അസി.എക്‌സി.എന്‍ജിനിയര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. നൂറനാട് കെ.എസ്.ഇ.ബി ഓഫീസിലും മന്ത്രിയുടെ നൂറനാട്ടെ വീട്ടിലും പരിശോധന നടത്തിയ സംഘം ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...