പാലക്കാട്: ഉത്സവത്തിനു തിടമ്പേറ്റാന്‍ കൊണ്ടു വന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ നന്ദന്‍ (40)നെ ആണ് കൊല്ലപ്പെട്ടത്. കാറളം കുഞ്ഞലക്കാട്ടില്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ഉത്സവത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുമ്പോഴായിന്നു ആന ഇടഞ്ഞത് . ക്ഷേത്രത്തിലൂടെ ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നന്ദനെ മുന്നോട്ടു തള്ളിയിട്ടതിനു ശേഷം കൊമ്പുകള്‍ നെഞ്ചില്‍ കുത്തിയിറക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഉത്സവത്തിനു തിടമ്പേറ്റാന്‍ കൊണ്ടു വന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു
RECENT NEWS
Advertisment