ആന നിരപരാധി ; മല്‍പിടിത്തം നടന്നതിന് സമാനമായ പാടുകള്‍ സീതയുടെ ശരീരത്തില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആന നിരപരാധി. പീരുമേട് തോട്ടാപ്പുര സ്വദേശി സീത(42) മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്നും ശരീരത്തില്‍ മല്‍പിടിത്തം നടന്നതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നും സൂചിപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സീതയുടെ കഴുത്തിലും ശരീരത്തിലും മല്‍പിടിത്തം നടന്നതിന് സമാനമായ പാടുകള്‍ കണ്ടെത്തിയതായാണ് വിവരം.

സീതയെ വനത്തിലെ മീന്‍മുട്ടി ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനു വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍, സീതയുടെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കാട്ടാന ആക്രമണത്തില്‍ ഉണ്ടായതല്ലെന്ന് ആദ്യമേ സംശയം തോന്നിയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഇതിനെ സാധൂകരിക്കുന്നതാണെന്നും കോട്ടയം ഡിഎഫ്ഒ എന്‍.രാജേഷ് പറഞ്ഞു. സീതയുടെ തലയ്‌ക്കൊഴികെ ശരീരത്തില്‍ കാര്യമായ മറ്റ് മുറിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്.

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ കാട്ടാന തട്ടിത്തെറിപ്പിച്ചുവെന്ന് ബിനു പറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ബിനുവിനും കാര്യമായ പരിക്കുകള്‍ കണ്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച പോലീസിന് കൈമാറും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ സംഭവത്തേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച സംഭവസ്ഥലം പീരുമേട് പോലീസ് പരിശോധിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...