ഷിജു എം. വര്‍ഗീസിന്റെ ജാമ്യാപേക്ഷ അഡീഷന്‍സ് സെഷന്‍സ് കോടതി നിരസിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തെരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം കാറിനുനേരെ പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസില്‍ അറസ്​റ്റിലായ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു എം. വര്‍ഗീസിന്റെ ജാമ്യാപേക്ഷ അഡീഷന്‍സ് സെഷന്‍സ് കോടതി നിരസിച്ചു.

മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ കുണ്ടറ മണ്ഡലത്തില്‍ മത്സരിച്ച ഷിജു എം.വര്‍ഗീസ് കാറിനുനേരെ ആക്രമണമുണ്ടായെന്ന് കാട്ടി കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് പെട്രോള്‍ ബോംബേറ് നാടകമാണെന്ന് കണ്ടെത്തിയത്. താല്‍ക്കാലിക ഡ്രൈവറായി കാറിലുണ്ടായിരുന്ന പ്രേംകുമാറിനെ ചോദ്യം ചെയ്തതില്‍ യഥാര്‍ഥ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയ വിരോധത്താല്‍ മന്ത്രിക്ക് അപഖ്യാതിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി എറണാകുളത്ത് വെച്ച്‌ ഗൂഢാലോചന നടത്തി വിനുകുമാര്‍, കൃഷ്ണകുമാര്‍, ശ്രീകാന്ത്, ഷിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. സേതുനാഥ് ഗൂഗിള്‍ മീറ്റില്‍ ഹാജരായി ജാമ്യാപേക്ഷയെ എതിര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...