അടിയന്തര പ്രമേയ നോട്ടീസ് തള്ളി ; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. രാഷ്ട്രീയ കേസുകളിലെ അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയിരുന്നു. കെ.കെ രമ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ് സ്പീക്കറുടെ നടപടി. ആവശ്യമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ. സർക്കാർ ഉദ്ദേശിക്കുന്ന കാര്യം മാത്രം സഭയിൽ ചർച്ച ചെയ്താൽ പോരയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പലതവണ പരോൾ നൽകിയെന്നും 20 വർഷം ശിക്ഷിക്കപ്പെട്ട് ഒരുമാസം തികയും മുമ്പ് പല തവണ പരോൾ നൽകിയതായും വി.ഡി സതീശൻ.

പ്രധാന വിഷയമാണ് ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകി. ടിപി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ജയിൽ എഡിജിപിയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. അനധികൃതമായാണ് പരോളുകൾ നൽകുന്നത്. സിപിഎമ്മിന് വേണ്ടി കൊലനടത്തിയ പ്രതികൾക്കാണ് പരോൾ. മുഖ്യമന്ത്രി ഇന്ന് മറുപടി പറയാതെ ഒളിച്ചോടി. കെ.കെ രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയമാണോയെന്നും പ്രതിപക്ഷനേതാവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....