സേവനസന്നദ്ധരായി എമര്‍ജന്‍സി സ്‌ട്രെച്ചര്‍ ടീം

For full experience, Download our mobile application:
Get it on Google Play

ശബരിമല : അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് അടിയന്തിരഘട്ടത്തില്‍ സേവന സന്നദ്ധരായി കാസര്‍ഗോഡ് നിന്നുള്ള എമര്‍ജന്‍സി സ്‌ട്രെച്ചര്‍ ടീം. കാസര്‍ഗോഡ് നിന്ന് ഇരുപത് പേരാണ് സംഘത്തിലുള്ളത്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പാണ്ടിത്താവളത്തിനു സമീപമാണ് ഭക്തരെ സഹായിക്കാന്‍ രംഗത്തുള്ളത്. കാനനപാത വഴിയെത്തുന്ന ഭക്തരില്‍ അവശതയനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് ഇവര്‍ താങ്ങായത്.

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാനന പാതയില്‍ അകപ്പെടുന്ന ഭക്തരെ ഇവര്‍ അതിവേഗം സ്‌ട്രെച്ചറില്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത്. നാട്ടില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്ന സംഘം തുച്ഛമായ ശമ്പളത്തിലാണ് ഇവിടെ സേവനത്തിനെത്തിയിരിക്കുന്നത്. എല്ലാ മലയാള മാസങ്ങളിലും നട തുറക്കുന്ന സമയത്ത് ഇവര്‍ ശബരിമലയിലെത്തി ജോലി ചെയ്ത് മടങ്ങുമെന്ന് സംഘത്തിലുള്ള ശിവപ്രസാദ് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...