എമിറേറ്റ്സ് എയർലൈൻസിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു

For full experience, Download our mobile application:
Get it on Google Play

ദുബൈ: എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പവർ ബാങ്ക് കൈയ്യിൽ കരുതാൻ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളിൽ ഒരു കാരണവശാലും ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ എയര്‍ലൈൻ അറിയിച്ചിരുന്നു.

ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തൽ. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....