ഇന്ത്യക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇന്ത്യക്കാര്‍ക്ക് മികച്ച ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യുഎഇയിലേക്കുള്ള പ്രീ അപ്രൂവുഡ് വീസ ഓണ്‍ അറൈവല്‍ സൗകര്യമാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുത്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇന്നലെ മുതല്‍ ഈ സൗകര്യം നിലവില്‍ വന്നു. സാധുതയുള്ള ആറ് മാസത്തെ യു എസ് വിസ, യു എസ് ഗ്രീന്‍ കാര്‍ഡ്, ഇ യു റെസിഡന്‍സി അല്ലെങ്കില്‍ യു കെ റെസിഡന്‍സി എന്നിവയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മാത്രമായാണ് ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്റെ (ജിഡിആര്‍എഫ്എ) സമ്പൂര്‍ണ വിവേചനാധികാരത്തില്‍ തുടരുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

എമിറേറ്റസ് വിമാനത്തിലെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പ്രീ അപ്രൂവുഡ് വീസ ഓണ്‍ അറൈവലിനായി അപേക്ഷിക്കാം. ഇതിനുള്ള സൗകര്യം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസ് നല്‍കുന്ന പദ്ധതിയും എമിറേറ്റ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്ക് എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാസുകളാണ് കമ്പനി സൗജന്യമായി നല്‍കുന്നത്. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിംഗ് പൂര്‍ത്തിയായശേഷം വെബ്‌സൈറ്റിലെ ‘മാനേജ് എന്‍ എക്‌സിസ്റ്റിങ് ബുക്കിംഗ്’ എന്ന ഭാഗത്തെ യുഎഇ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....