ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ദുബൈ: പുതുവത്സര തലേന്ന് ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. 500ഓളം യാത്രക്കാരുമായി പുറപ്പെട്ട EK002 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ഡിസംബർ 31ന് ഉച്ചയ്ക്ക് 1.40ന് ഹീത്രൂവിൽ നിന്ന് ദുബൈയിലേക്ക് പറന്നുയർന്ന വിമാനത്തിൽ വൈകാതെ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലാൻഡിംഗിന് അനുവദനീയമായതിലും കൂടുതൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാൽ ഭാരം കുറയ്ക്കാനായി ഏകദേശം ഒരു മണിക്കൂറോളം വിമാനം ലണ്ടന് മുകളിൽ വട്ടമിട്ട് പറന്നു. ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം, ഏകദേശം 10,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന ശേഷമാണ് വൈകുന്നേരം 4.28-ഓടെ വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയത്. വിമാനം ഇറങ്ങുന്ന സമയത്ത് മുൻകരുതലായി എമർജൻസി വാഹനങ്ങൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര തുടരാനുള്ള സൗകര്യം എമിറേറ്റ്സ് ഒരുക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് ക്ഷമാപണം നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...