തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിനാകെ മാതൃക ; പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു.

തൊഴില്‍ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങള്‍ക്ക് തൊഴില്‍ അനുവദിക്കാന്‍ സാധിക്കുകയും അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. ആകെ സൃഷ്ടിക്കാന്‍ സാധിച്ച തൊഴില്‍ ദിനങ്ങളുടെ 89.82 ശതമാനമാണത്. സാധാരണക്കാരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു’.

‘തൊഴില്‍ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങള്‍ക്ക് തൊഴില്‍ അനുവദിക്കാന്‍ സാധിക്കുകയും അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. ആകെ സൃഷ്ടിക്കാന്‍ സാധിച്ച തൊഴില്‍ ദിനങ്ങളുടെ 89.82 ശതമാനമാണത്. സാധാരണക്കാരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്’.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...