പാവപ്പെട്ടവര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതിയിലും അഴിമതി ; കോര്‍പ്പറേഷനും മേയര്‍ക്കുമെതിരെ അടുത്ത വിവാദo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെട്ടിട നികുതി വെട്ടിപ്പിന്റെ അലയൊലികള്‍ ഒടുങ്ങുന്നതിന് മുന്നേ തിരുവനന്തപുരം കോര്‍പ്പറേഷനും മേയര്‍ക്കുമെതിരെ അടുത്ത വിവാദവും അരങ്ങേറിയിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതിയിലും അഴിമതി നടത്തിയെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. ബിജെപി കൗണ്‍സിലര്‍ കരമന അജിത്തിന്റെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:

നിലവിലെ മേയറോ ? മുന്‍ മേയറോ? ജനങ്ങള്‍ക്ക് സത്യം അറിയണം പറഞ്ഞേ തീരൂ !!! പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നല്‍കിയ 8 കോടി രൂപയും തിരുവനന്തപുരം കോര്‍പറേഷന്‍ മുക്കി. EMS ഭവന പദ്ധതി പ്രകാരം വീടില്ലാത്ത പാവങ്ങള്‍ക്ക് വീട് വച്ച്‌ നല്‍കാന്‍ 2011 ജനുവരിയില്‍ 8 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം കോര്‍പറേഷന് നല്‍കി.

ആ തുക മുഴുവനും പാളയത്തുള്ള ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
ഇതു വരെ എല്ലാം ഓക്കെയാണ്. ഇനിയങ്ങോട്ട് ശ്രദ്ധിച്ച്‌ വായിക്കണം.
ആ തുക ഇപ്പോള്‍ ബാങ്കില്‍ ഇല്ല എന്നാണ് വിവരാവകാശ രേഖ കാണിക്കുന്നത്.
ആ തുക ഉപയോഗിച്ച്‌ സ്ഥലം വാങ്ങിയതിന്‍റെയോ ആര്‍ക്കെങ്കിലും വീട് വച്ച്‌ നല്‍കിയതിന്‍റെയോ രേഖകളുമില്ല.
പിന്നെ ആ തുക എവിടെ പോയി ???

ആര് ആ തുക എടുത്തു ???
പാവങ്ങള്‍ക്ക് തല ചായയക്കാന്‍ ഒരിടത്തിന് വേണ്ടി വരുന്ന തുക ഒരു രൂപയില്ലാതെ ഒന്നാകെ വിഴുങ്ങിയത് നിലവിലെ മേയറാണോ അതോ മുന്‍ മേയറാണോ ???
ജനങ്ങള്‍ക്ക് സത്യം അറിയണം…. പറഞ്ഞേ തീരൂ….

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...