പത്തനംതിട്ട : ഇലന്തൂരിലെ ഇഎംഎസ് സഹകരണ ആശുപത്രി കുറഞ്ഞ കാലയളവില്‍ നല്ല പേരും മികച്ച വളര്‍ച്ചയും കൈവരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പഞ്ഞു. ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രി മാനേജ്മെന്റ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ അക്ഷീണ പ്രയത്നവും സമര്‍പ്പണവുമാണ് മാതൃകാപരമായ ഈ വളര്‍ച്ച കൈവരിച്ചതിനു പിന്നില്‍. ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചതിന് പ്രത്യേക പ്രാധാന്യമുണ്ട്. ചലന പരിമിതി പരിഹരിക്കുന്നതിന് ഫിസിയോ തെറാപ്പി വളരെ ഫലപ്രദമാണ്. ഒക്കുപേഷണല്‍ തെറാപ്പിക്ക് ആഗോളതലത്തില്‍ തൊഴില്‍ അവസരമുണ്ട്.
മികച്ച ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ആളുകളുടെ സുസ്ഥിതിയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ആര്‍ദ്രം പദ്ധതിയിലൂടെ ചികിത്സാ സേവന ഗുണനിലവാരം മികവുറ്റതാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളെ നല്ല ആരോഗ്യമുള്ളവരാക്കി പരിരക്ഷിക്കുകയാണ് പ്രധാനം. സംസ്ഥാനത്ത് പുതുതായി 25 നഴ്സിംഗ് കോളജുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് ഉള്‍പ്പെടെ ഇതിന്റെ ഗുണഫലം ലഭിക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ സഹകരണ പ്രസ്ഥാനം നല്‍കുന്ന സേവനം മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി. നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ. ദേവാനന്ദന്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ബോര്‍ഡ് അംഗങ്ങളായ ഡോ. പി.സി. ഇന്ദിര, ഡോ. കെ.ജി. സുരേഷ്, പി.ആര്‍. പ്രദീപ്, കെ. ഗോപാലകൃഷ്ണന്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. നിര്‍മ്മല ദേവി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിയാസ് ഖാന്‍, സ്പോര്‍ട്സ് ഫിസിയോ തെറാപ്പിസ്റ്റ് എസ്. നിഷാദ്, ആശുപത്രി സെക്രട്ടറി അലന്‍ മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————————































