Thursday, July 18, 2024 2:09 am

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആകുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി പഞ്ചായത്തുതല ആലോചന യോഗം ചേര്‍ന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി മദന്‍ മോഹന്‍ വയോജന സൗഹൃദ പഞ്ചായത്തിന്റെ ആവശ്യകത, രൂപീകരണം എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മ രൂപീകരിക്കുന്നതിനും വാര്‍ഡുതല കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

59 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനും സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് വയോജന സൗഹൃദ പഞ്ചായത്ത് രൂപീകരിക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, അംഗങ്ങളായ മിനി മനോഹരന്‍, അരുണ്‍ രാജ്, ജെ. പ്രകാശ്, ജെ. ലത, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പി.സി.കെ ബോര്‍ഡ് മെമ്പര്‍ മോഹന്‍ കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബല്‍രാജ്, സിഡി.എസ് അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉമ്മൻ‌ചാണ്ടി അനുസ്മരണം വെള്ളിയാഴ്ച – ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
മനാമ : മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ...

വിമാനത്തിൽ വെച്ച് വെള്ളം കൊടുത്തിട്ട് കുടിച്ചില്ല, ഭക്ഷണവും വേണ്ട ; ജീവനക്കാരുടെ സംശയം യാത്രക്കാരനെ...

0
ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും തയ്യാറാവാത്ത...

കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം...

0
ദില്ലി : കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ്...

ഒഐസിസി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ ഉണ്ണികൃഷ്ണപിള്ളക്ക് യാത്രയയപ്പ് നൽകി

0
മനാമ : നാല്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന...