ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി അവതരിപ്പിച്ചു. 483657376 (നാല്‍പത്തിയെട്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി അന്‍പത്തിയേഴായിരത്തി മുന്നൂറ്റി എഴുപത്തിയാറ് രൂപ) വരവും 478076000 (നാല്‍പത്തിയേഴ് കോടി എണ്‍പത് ലക്ഷത്തി എഴുപത്തിയാറായിരം രൂപ) ചെലവും 5581376 (അന്‍പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിയോരായിരത്തി മുന്നൂറ്റി എഴുപത്തായാറ് രൂപ) മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് തയാറാക്കിയിട്ടുള്ളത്. സംരംഭക മേഖല, ഭവന നിര്‍മാണം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വനിതാക്ഷേമം, വയോജനക്ഷേമം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന് ആവശ്യമായ തുക വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് തയാറാക്കിയിട്ടുള്ളത്.

വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കായി യുവജനക്ഷേമപരമായും ചെലവഴിക്കുന്നതിന് നാല്‍പത്തിയെട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭവന രഹിതര്‍ ഇല്ലാത്ത ഒരു സമ്പൂര്‍ണ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കായി പതിനാല് കോടി ഇരുപത്തിയേഴു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

എല്ലാ കുടുംബങ്ങളും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കണം എന്ന ലക്ഷ്യത്തില്‍ കാര്‍ഷിക മേഖലയില്‍ കൃഷി വ്യാപനത്തിന് നാല്‍പത്തിയഞ്ചുലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വെളിച്ചഗ്രാമം എന്ന പദ്ധതിയിലൂടെ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് ഇരുപത്തിയാറ് ലക്ഷം രൂപ വകയിരുത്തി. ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളില്‍ സമ്പൂര്‍ണത കൈവരിക്കുന്നതിന് നാല്പത്തിയെട്ടു ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി ഇരുപത്തിനാല് ലക്ഷം രൂപ ബജറ്റില്‍ ഇടംപിടിച്ചു.

വിവിധ റോഡുകളുടെ കോണ്‍ക്രീറ്റിംഗ്, പുനരുദ്ധാരണം, പൊതുകെട്ടിട നിര്‍മാണം എന്നിവയ്ക്ക് പശ്ചാത്തല മേഖലയിലെ വികസനം ലക്ഷ്യമാക്കി ബജറ്റില്‍ ഒരുകോടി പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി പാലീയേറ്റീവ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി മുപ്പത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശ്മശാന നിര്‍മാണത്തിനായി ഏഴ് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————–

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....