ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിന്റെ വാഹനത്തിന് ഡ്രൈവറില്ല ; നിയമിക്കാന്‍ നടപടിയിയുമില്ല

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിന്റെ  വാഹനത്തിന് ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ പൊതു ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടുവാനോ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനോ കഴിയുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍. പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളില്‍ നടപടി സ്വീകരിക്കാന്‍ ഓഫീസിന് പുറത്തേക്ക് പോകാന്‍ കഴിയാത്തതാണ് ഉദ്യോഗസ്ഥരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. പഞ്ചായത്ത് രാജ് നിയമപ്രകാരം പഞ്ചായത്ത് വാഹനം പ്രധാനമായും ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടത്. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ളതാണ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള  വാഹനങ്ങള്‍.

പഞ്ചായത്ത് വാഹനത്തിന് സാരഥി ഇല്ലാതെ വന്നതോടെ ഏനാദിമംഗലം പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം ഏറെക്കുറെ താറുമാറായ അവസ്ഥയാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കേണ്ടത്. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് അടക്കം നിരവധി പരാതികള്‍ പഞ്ചായത്തില്‍ എത്തിയിട്ടുണ്ട്. ഇതില്‍ പലതും നേരില്‍ പോയി കണ്ട് നടപടി സ്വീകരിക്കേണ്ടവയുമാണ്. കൂടാതെ ഓണര്‍ഷിപ്പ് മാറ്റുവാനും ലൈസന്‍സ് നല്‍കുവാനുമുള്ള പരാതികള്‍ തീര്‍പ്പാക്കുവാനും ഇപ്പോള്‍ കഴിയുന്നില്ല.

ഒരു പഞ്ചായത്ത് കമ്മറ്റിയില്‍ പോലും ചര്‍ച്ച ചെയ്യാതെ നിലവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഡ്രൈവറെ പ്രസിഡന്റിന്റെ താത്പര്യങ്ങള്‍ മാത്രം നോക്കി സെക്രട്ടറി ജോലിയില്‍ നിന്നും പറഞ്ഞയക്കുകയാണ് ചെയ്തതെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോപിക്കുന്നു. പഞ്ചായത്ത് വാഹനത്തിന് പുതിയ ഡ്രൈവറെ നിയമിക്കുന്നത്‌ വരെ നിലവിലുള്ള ഡ്രൈവറെ തുടരാന്‍ അനുവദിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് ഏനാദിമംഗലം ഗ്രാമ പഞ്ചായത്തില്‍ ഈ അനാസ്ഥ തുടരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...