റബ്ബർ മേഖലയ്ക്ക് പ്രതീക്ഷയായി ‘കേര പദ്ധതി ’ ; ഹെക്ടറിന് 75,000 രൂപ പുനർനടീൽ സഹായം  

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെ പുനർ നടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75000 രൂപ നിരക്കിൽ സർക്കാരിന്റെ  നേരിട്ടുള്ള ധനസഹായം ലഭ്യമാക്കുന്ന സ്കീമിലേക്ക് റബ്ബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉൽപാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്.

സംസ്ഥാനത്ത് 30,000 ഹെക്ടർ വരെയായിരിക്കും ഇത്തരത്തിലുള്ള പുതുനടീലിന്റെ ലക്ഷ്യം. ഇതിലൂടെ ഏകദേശം 50,000 റബ്ബർ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കും. 25 സെന്റ് മുതൽ 5 ഹെക്ടർ വരെ റബ്ബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർനടീലിന് ധനസഹായം ലഭ്യമാകും. ധന സഹായത്തോടൊപ്പം കേര പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ കൃഷിമുറകളും പ്രകൃതി സൗഹൃദ കാലാവസ്ഥ അതിജീവന രീതികളും കർഷകർക്ക് കൈമാറും. മികച്ച ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഉത്പാദനം ലഭിക്കുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും.

കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അത്യുല്പാദന റബ്ബർ തൈകൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്സറികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന്‌ സ്‌കീമിൽ പിന്തുണയുൾപ്പെടുത്തിയിട്ടുണ്ട്. നല്ല തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കുമെന്ന് കേര അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത കർഷകരെ കേര സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. യോഗ്യരായ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതും പുനർനടീൽ ശരിയായി നടപ്പാക്കുന്നതും ഉറപ്പാക്കാൻ കേരയുടെ ഫീൽഡ് ഓഫീസർമാർ നേരിട്ട് വഴി കാട്ടും.

അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ തിരുവനന്തപുരത്ത് വഴുതക്കാടുള്ള സംസ്ഥാന എസ്.പി.എം.യു. ഓഫീസിലോ അതാത് റീജിയണൽ ഓഫീസുമായോ +91 9188301359 എന്ന നമ്പറിലോ ബന്ധപ്പെടണം. താൽപര്യമുള്ള കർഷകരും നഴ്സറികളും കേര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം. www.keraplantation.kerala.gov.in

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...