ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് : 33,93,64,153 രൂപ വരവും 28,93,53,700 രൂപ ചെലവും 50,01,053 രൂപ മിച്ചവും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് സജിത പി പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി രാജു അവതരിപ്പിച്ചു. 33,93,64,153 രൂപ വരവും 28,93,53,700 രൂപ ചെലവും 50,01,053 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലക്ക് 45 ലക്ഷം രൂപ, ശുചിത്വത്തിന് 1.35 കോടി രൂപ, പട്ടികജാതി ക്ഷേമം 1.28 കോടി രൂപ, കുടിവെള്ളം 20 ലക്ഷം, വയോജന ക്ഷേമം – ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 50 ലക്ഷം രൂപ, റോഡുകളുടെ പ്രവൃത്തികള്‍ക്ക് 1.62 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.

യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ മിനിപ്രസാദ്, പി അഭിജിത്ത്, കെ വത്സമ്മ എന്നിവരും പഞ്ചായത്ത് അംഗങ്ങളായ എസ് അഞ്ചു, വിപിന്‍ പൂതങ്കര, വി എസ് അബിന്‍ കുമാര്‍, ഗോകുല്‍ റെജി, സിരീഷ് ബാബു, ജോര്‍ഡി കെ മാത്യു, കെ ശ്യാമ രഞ്ജിത്ത് കൊട്ടാരത്തില്‍, ആര്‍ സീമ, സിന്ധു, പി ശാരദ, പഞ്ചായത്ത് സെക്രട്ടറി കെ ഷൈലജ, അക്കൗണ്ടന്റ് പ്രീത എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...