ചെത്തോങ്കര – അത്തിക്കയം റോഡിൽ മുളങ്കൂട്ടം യാത്രക്കാർക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെത്തോങ്കര – അത്തിക്കയം റോഡിലെ കരികുളം സംരക്ഷിത വനമേഖലയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മുളങ്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന് ഇരുവശത്തുനിന്നും അപകടകരമായ രീതിയിൽ വളർന്നുനിൽക്കുന്ന മുളകൾ പലയിടത്തും പാതയുടെ പകുതിയോളം മറച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഉണങ്ങിനിൽക്കുന്ന മരച്ചില്ലകൾ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. വനമേഖലയിലെ വളവുകളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ മുളകൾ പടർന്നുനിൽക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾ തിരിച്ചറിയുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.

മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ മുളങ്കൂട്ടങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നത് ഇവിടെ പതിവാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട് വനംവകുപ്പും പൊതുമരാമത്ത് അധികൃതരും അടിയന്തിരമായി ഇടപെട്ട് അപകടാവസ്ഥയിലുള്ള മരങ്ങളും മുളകളും മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....