ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ കൈയ്യേറ്റം : മന്ത്രി വീണയുടെ ഭർത്താവ് ഇടപെട്ടുവെന്ന ആരോപണം സർക്കാർ അന്വേഷിക്കണം- എസ്‌ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുറമ്പോക്ക് ഭൂമി കൈയ്യേറി റോഡ് അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ മന്ത്രി വീണാ ജോർജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ടുവെന്ന ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ് ആവശ്യപ്പെട്ടു. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നിലുള്ള ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വേണ്ടി ഏഴംകുളം – കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്നാണ് ആരോപണം. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന റോഡാണിത്. സിപിഎം ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെയാണ് ഇവിടെ നിയമലംഘനം നടത്തിയതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറാകണം.
സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പണികൾ തടയുകയും പുറമ്പോക്ക് ഭൂമിയിൽ കൈയ്യേറ്റം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് പണിയിൽ പലയിടത്തും ഇതിനോടകം അപാകതകൾ ഉയർന്നിട്ടുണ്ട്. 43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന റോഡിന്റെ പല ഭാഗത്തും അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാലങ്ങളുടെയും ഓടകളുടെയും നിർമ്മാണം ശാസ്ത്രീയമല്ല. റോഡ് നിർമ്മാണത്തിന് മുന്നോടിയായി നേരത്തെ പഞ്ചായത്ത് തലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. എന്നാൽ ഈ യോഗത്തിൽ തീരുമാനിച്ചതിൽ നിന്നും വ്യത്യസ്തമായാണ് ഇപ്പോൾ റോഡ് പണി നടക്കുന്നത്. ഈ സാഹചര്യത്തിൽ റോഡിന് ഇരുവശവുമുള്ള പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാവണം. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...