Friday, March 29, 2024 5:45 pm

കേന്ദ്രസഹായം മുടങ്ങിയിട്ട്‌ 11 മാസo ; എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിൽസയും മരുന്ന് വിതരണവും പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം വഴിയുള്ള സഹായം 11 മാസമായി മുടങ്ങിയതോടെ കാസര്‍കോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ സൗജന്യ ചികിൽസയും മരുന്ന് വിതരണവും പ്രതിസന്ധിയിൽ. ആശുപത്രികള്‍ക്കും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമായി രണ്ട് കോടി രൂപയാണ് കൊടുക്കാനുള്ളത്. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് കോടി പതിനേഴ് ലക്ഷം രൂപയും കടലാസുകളിൽ ഒതുങ്ങി. മരുന്ന് നല്‍കിയ വകയില്‍ ഓരോ നീതി മെഡിക്കല്‍ സ്റ്റോറുകൾക്കും ആറ് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് കുടിശ്ശിക. കള്ളാർ പഞ്ചായത്തിലെ മെഡിക്കല്‍ സ്റ്റോര്‍ മരുന്ന് വിതരണം നിര്‍ത്തുകയും ചെയ്തു.

Lok Sabha Elections 2024 - Kerala

മംഗളൂരുവിലെ ഉൾപ്പെടെ പതിനേഴ് ആശുപത്രികള്‍ക്ക് ഒരു കോടിയിലധികം രൂപ സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ കാസർകോട് വികസന പാക്കേജിൽ നിന്ന് 4.17 കോടി രൂപ നൽകാൻ തീരുമാനിച്ചെങ്കിലും ഇതുവരെ സാമ്പത്തിക അനുമതി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പണം നല്‍കാതിരുന്നതോടെ പതിനൊന്ന് പഞ്ചായത്തുകളിലായി അയ്യായിരത്തിലധികം ദുരിതബാധിതരുടെ തുടർ ചികിൽസയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണത്തിന് വിളിക്കൂ 1950 ല്‍ ; ഇതുവരെ ലഭിച്ചത് 145 കോളുകള്‍

0
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം....

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ; 40ലധികം പേര്‍ കൊല്ലപ്പെട്ടു

0
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം...

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...