എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം ബാധിച്ച ഒരുകുട്ടി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം ബാധിച്ച ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജന്‍ പാര്‍വതി ദമ്പതികളുടെ മകന്‍ ശ്രീരാജാ (8) ണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച്‌ ബുധനാഴ്ച രാത്രിയിലായിരുന്നു മരണം. 2017-ല്‍ മെഡികല്‍ ക്യാംപില്‍ ഉള്‍പെടെ പങ്കെടുത്തിട്ടുണ്ടെങ്കിലും ശ്രീരാജിനെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച്‌ ഉടന്‍ കൈമാറുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ഹരായി തെരഞ്ഞെടുത്തവര്‍ക്ക് ഈ മാസം 24ന് താക്കോല്‍ കൈമാറുമെന്നാണ് അറിയിച്ചത്. വീട്ടിലേയ്ക്ക് പോകാനുള്ള റോഡിന്റെയും വൈദ്യുതി ഉള്‍പെടെ നിലനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവെന്നും അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള ചുമതലകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...

വഖഫ് ബോർഡ് നിയന്ത്രണം ; ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

0
ന്യൂഡൽഹി : കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള...

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം ; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

0
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക്...

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...