ഷാജ് കിരണിന് ബിജെപി നേതാവുമായി അടുത്ത ബന്ധം ; പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് ആരോപിച്ച ഷാജ് കിരണിന് ബിജെപി നേതാവുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ബി ജെ പി സംസ്ഥാന വക്താവും പാലക്കാട്ടെ പ്രധാന നേതാവുമായ സന്ദീപ് ജി വാര്യരുമായാണ് ഷാജിന് അടുത്ത ബന്ധമുള്ളത്. കര്‍ണാടക മന്ത്രി വി.സുനില്‍ കുമാറിന്റെ വിരുന്നില്‍ സന്ദീപും ഷാജും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയുടെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നിലാണ് ഇരുവരും പങ്കെടുത്തത്. സന്ദീപിനെതിരെ ബിജെപിയില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കന്നഡ മന്ത്രി സുനില്‍ കുമാറും സന്ദീപിനെതിരെ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന്, സന്ദീപിന് ബിജെപി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയന്റെയും ഇടനിലക്കാരനാണ് ഷാജ് കിരണെന്നും പരസ്യ ആരോപണങ്ങള്‍ക്ക് ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന ആരോപിച്ചിരുന്നു. താന്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമാണെന്നാണ് ഷാജ് കിരണ്‍ പറയുന്നത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...

ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം...

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ഇറാൻ നഗരങ്ങളിൽ വീണ്ടും യുഎസ് ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം...