കാടിറങ്ങി നാട്ടിലെത്തിയ മയില്‍ ഷോക്കേറ്റ് ചത്തു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കാടിറങ്ങി നാട്ടിലെത്തിയ മയില്‍ ഷോക്കേറ്റ് ചത്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. ദിവസങ്ങളായി താമരക്കുളം, വേടരപ്ലാവ് പ്രദേശങ്ങളിലായി നാട്ടുകാര്‍ കണ്ട മയിലാണ് ചത്തത്. ഇന്നലെ രാവിലെ കടമ്പാട്ട് ക്ഷേത്രത്തിനു മുന്‍ വശത്തുള്ള റോഡിലൂടെ വന്ന മയില്‍ തെരുവുനായ്ക്കളെ കണ്ട് പറക്കുമ്പോഴാണ് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് മുകളിലെത്തെ വൈദ്യുതി കമ്പികളില്‍ തട്ടി ഷോക്കേറ്റ് വീണത്. അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മയില്‍ ചത്തിരുന്നു.

താമരക്കുളം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ജെ സുല്‍ഫിക്കര്‍, കായംകുളം വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ എസ്.വേണുഗോപാല്‍, ഡോ.ശ്രുതി എന്നിവരുടെ നേതൃത്വത്തില്‍ മയിലിനെ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഷോക്കേറ്റാണ് മയില്‍ ചത്തതെന്ന് പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഡോക്ടര്‍ സുല്‍ഫിക്കര്‍ പറഞ്ഞു. തുടര്‍ന്ന് സമീപമുളള പറമ്പില്‍ മയിലിന്റെ ജഡം മറവു ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...

കെട്ടിടത്തിൻ്റെ 13-ാം നിലയിൽനിന്ന് ക്രെയിൻ തകർന്നുവീണു ; ഒരാൾക്ക് ദാരുണാന്ത്യം

0
മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ...