മലപ്പുറം ജില്ലയിലെ ഒമ്പത് മജിസ്‌ട്രേറ്റ് കോടതികള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : കേസുകളുടെ ആധിക്യം മൂലം വീര്‍പ്പുമുട്ടുന്ന ജില്ലയിലെ ഒൻപത്  മജിസ്‌ട്രേറ്റ് കോടതികള്‍ ഈ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ തീരുമാനം. കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ തീര്‍പ്പാക്കാനായാണ് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തുന്നത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവക്ക് പുറമെ നിലമ്പൂര്‍, പൊന്നാനി, പരപ്പനങ്ങാടി കോടതികളിലും പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലെ രണ്ട് മജിസ്‌ട്രേറ്റ് കോടതികളിലുമാണ് സിറ്റിങ് നടക്കുന്നത്.

കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാത്തതിനും പുറത്തിറങ്ങിയതിനും അടക്കം നിരവധി പെറ്റി കേസുകള്‍ പോലീസ് ചാര്‍ജ് ചെയ്തിരുന്നു. ഹെല്‍മറ്റ്, പാര്‍ക്കിങ് സംബന്ധിച്ച കേസുകളും രേഖകളില്ലാതെ വാഹനമോടിച്ച കേസുകളും മണല്‍ക്കടത്ത് കേസുകളുമടക്കം പിഴയടച്ച്‌ തീരാവുന്ന നിരവധി കേസുകളാണ് ഇതോടെ തീര്‍പ്പാകുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട 7500ലധികം പേര്‍ക്ക് ഇതിനകം നോട്ടീസ് അയച്ചുകഴിഞ്ഞു. 3000ത്തിലധികം പേര്‍ ഇതിനകം കോടതിയിലെത്തി പിഴയടച്ച്‌ കേസ് അവസാനിപ്പിച്ചു. ലളിതമായ മാര്‍ഗത്തില്‍ ഇത്തരം പെറ്റി കേസുകള്‍ തീര്‍ക്കാനുള്ള അവസാന ദിവസമാണ് ഞായറാഴ്ച. പിഴ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ അടക്കാമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ. നൗഷാദലി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...