കൊച്ചി : പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. അതേസമയം ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വിജിലന്‍സിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡി.വൈ.എസ്.പി അടക്കമുള്ളവവരെ സസ്‌പെന്‍ഡ് ചെയ്ത കാര്യം വ്യക്തമാക്കണം. കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ് മെന്റ് ഹൈക്കോടതിയെ അറിയിച്ചു.