കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് ലൈസന്‍സ് ഇല്ലെന്നാണ് പാലക്കാട് എസ്പിയുടെ മറുപടി. കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ മുഹമ്മദ് ഫസല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്താണ് ഇടതുസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്.

ട്രാക്ടര്‍ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചു തന്നെയായിരുന്നു സുരേന്ദ്രന്റെ വരവ്. എറണാകുളം ശ്രീമൂലനഗരം സ്വദേശിയും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ഫസല്‍ മുഹമ്മദാണ് സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് മതിയായ ലൈസന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും സമൂഹത്തിനുകൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അധ്യക്ഷന് മതിയായ ലൈസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ചതിന് നടപടി വേണമെന്നുമാണ് പരാതിക്കാരന്‍ ഫസല്‍ മുഹമ്മദിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...