കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. കായംകുളം ചിറക്കടവം രേവതിയിൽ അശ്വിൻ (19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിൽ ആറാട്ടുപുഴ വട്ടച്ചാൽ ഭാഗത്തുവെച്ചാണ് അപകടം. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ കായംകുളം കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരിക്കേറ്റിരുന്നു. നൂറനാട് പാറ്റൂർ ശ്രീബുദ്ധ എഞ്ചിനീയറിങ് കോളജിലെ രണ്ടാം വർഷ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയായിരുന്നു അശ്വിൻ. അച്ഛൻ: ലെവകുമാർ (എഞ്ചിനീയർ, ബി എസ് എൻഎൽ സേലം). അമ്മ: സിന്ധു (മാനേജർ എസ്.ബി.ഐ, തിരുവനന്തപുരം). സഹോദരൻ: അമൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...