എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാമനപുരം ആറ്റിൽ കോളേജ് വിദ്യാർത്ഥി  മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ പുനലൂർ സ്വദേശി ശബരി(21)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാരുമായി വാമനപുരം ആറ്റിൽ മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കുളിക്കാൻ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയിൽ ആറിൻ്റെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളത്തിൽ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറയുന്നു.

ഇവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷൻ അസി. ഓഫീസർ എ ടി ജോർജ്, ഗ്രേഡ് സ്റ്റേഷൻ അസി. ഓഫീസർ അലി അക്ബർ, ഫയർ ഓഫീസർമാരായ  അബ്ബാസി, റോഷൻ രാജ്, ശ്യാംകുമാർ, അനീസ്, അരുൺ, സജിത്കുമാർ ഹോം ഗാർഡ്മാരായ ബാഹുലേയൻ നായർ, അരവിന്ദ് എസ് കുമാർ, സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...