ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരം കെവിൻ കീഗൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ (75) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് ടീമിെന്റയും ലിവർപൂൾ, ന്യൂകാസിൽ ക്ലബ്ബുകളുെടയും ഇതിഹാസതാരമായിരുന്ന കീഗൻ പരിശീലകനായും തിളങ്ങി. അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും കളിച്ചു. ഇംഗ്ലണ്ടിനായി 63 മത്സരങ്ങളിൽ 21 ഗോൾ നേടി. 31 മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമിനെ നയിച്ചു. ക്ലബ്ബ് തലത്തിൽ സ്‌കാന്തോർപ് യുണൈറ്റഡ് എഫ്.സി, ലിവർപൂൾ, ഹാംബർഗർ എസ്.വി, സതാംപ്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ക് ടൗൺ സിറ്റി ടീമുകൾക്കായി കളിച്ചു. 744 മത്സരങ്ങളിൽ 254 ഗോൾ നേടി.

ലിവർപൂളിനായി 323 മത്സരങ്ങളിൽ 100 ഗോളടിച്ചു. ക്ലബ്ബിനൊപ്പം മൂന്നുതവണ ഫസ്റ്റ് ഡിവിഷൻ കിരീടം നേടി. എഫ്.എ.കപ്പ്, യൂറോപ്യൻ കപ്പ്, യൂവേഫ കപ്പ് വിജയങ്ങളിലും പങ്കാളിയായി. ഹാംബർഗിനൊപ്പം ജർമൻ ബുണ്ടസ് ലിഗ നേടി. 1978-ലും 1979 ലുമാണ് ബാലൺ ദ്യോർ നേടിയത്. വേഗവും ഡ്രിബ്ലിങ് മികവും അസാധാരണമായ ഫിനിഷിങ്ങുമായിരുന്നു കീഗന്റെ പ്രത്യേകത. വിരമിച്ചശേഷം പരിശീലകനായി. ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, മാഞ്ചെസ്റ്റർ സിറ്റി ടീമുകളെ പരിശീലിപ്പിച്ചു. ന്യൂകാസിൽ, മാഞ്ചെസ്റ്റർ സിറ്റി ടീമുകൾക്കൊപ്പം ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ നേടി. ഇംഗ്ലണ്ട് ടീമിനെ 18 മത്സരങ്ങളിൽ പരിശീലിപ്പിച്ചു. ഏഴുവീതം ജയവും സമനിലയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...