അവനും കൂടി അവരോടൊപ്പം ; എല്ലാം മറന്ന് ആടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂട്ടത്തില്‍ കൂടുവാന്‍ അവന് വളരെ ഇഷ്ടമാണ്. പക്ഷേ ആരോഗ്യം പലപ്പോഴും അവനെ അതിന് അനുവദിക്കാറില്ല. എന്നിട്ടും അവനെത്തി, എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍. മേളയുടെ നാലാംദിനമായ ഇന്നലെ രാവിലെയാണ് 12 വയസുള്ള ഏബല്‍. ജി. ഡോന്‍സി വീല്‍ചെയറില്‍ ഇരുന്ന് കൊണ്ട് ജില്ലാ സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. കണ്ടിട്ടില്ലാത്ത കൂട്ടുകാരുമൊത്ത് പാട്ടുപാടിയും അവരുടെ പാട്ടിന് താളം പിടിച്ചും ഏബല്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടുകയായിരുന്നു.

എസ്പിസികാര്‍ക്കൊപ്പവും ഇംഗ്ലീഷ് അക്ഷരമാല ഗാനം ഈണത്തില്‍ പാടിയ വനിതാ ശിശുവികസന വകുപ്പ് ജീവനക്കാര്‍ക്കൊപ്പവും കൂട്ടുകൂടിയ അവന്‍ ആ നിമിഷങ്ങള്‍ക്ക് വര്‍ണംചാര്‍ത്തിയപ്പോള്‍ അത് അവിസ്മരണീയ സന്ദര്‍ഭമായിമാറി. മാതാപിതാക്കളായ ഡോന്‍സി വര്‍ഗീസും സിബി ഡാനിയേലും ഏബലിന്റെ ഏക സഹോദരി ഏയ്ഞ്ചലും ഒപ്പമുണ്ടായിരുന്നു.

ദൃശ്യ മാധ്യമത്തിലെ ചില കോമഡി സീരിയലുകള്‍ കാണാന്‍ ഇഷ്ടമാണെന്ന് അധ്യാപികയായ അമ്മ സിബി. ഇത്തരം ആഘോഷങ്ങളില്‍ മകനെ കൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ട്. ഈ കുട്ടികളെ സുരക്ഷിതരായി കൊണ്ടുപോകാന്‍ ആവശ്യമായ ബെല്‍റ്റോടു കൂടിയ വീല്‍ചെയറിന്റെ അഭാവം ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നതായും സിബി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...