തടി കുറച്ച് വൻ തിരിച്ചു വരവിന് ഒരുങ്ങി നടൻ ഫര്‍ദീൻ ഖാൻ

For full experience, Download our mobile application:
Get it on Google Play

ബോളിവുഡിലെ ഇതിഹാസ നടൻമാരില്‍ ഒരാളായ ഫിറോസ് ഖാന്റെ മകനാണ് ഫര്‍ദീൻ ഖാൻ. ഫര്‍ദീൻ ഖാനും ഹിന്ദി സിനിമാ ലോകത്ത് മികച്ച കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷകരുടെ പ്രിയം കവര്‍ന്നിരുന്നു. ഫര്‍ദീൻ ഖാൻ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ ഫര്‍ദീൻ ഖാൻ തിരിച്ചുവരവ് നടത്തുന്നതിന്റെയും തടി കുറച്ചതിനെയും കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചോക്ലേറ്റ് ബോയ് എന്നറിയപ്പെട്ടിരുന്ന ഫര്‍ദീൻ ഖാൻ വലിയ രീതിയില്‍ തടി വെച്ചിരുന്നു. ഫർദീൻ ഖാന്റെ ഭാരം 100 കിലോയിൽ എത്തിയിരുന്നുവെന്നാണ് സിനിമാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

എന്നാല്‍ ഇപ്പോള്‍ നടൻ ഫര്‍ദീൻ ഖാൻ തടികുറച്ച് സുന്ദരനായിട്ടുള്ള ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. ബ്ലാസ്റ്റ് എന്ന പുതിയചിത്രത്തിലൂടെ വൻ തിരിച്ചുവരവും നടത്താനിരിക്കുകയാണ് ഫര്‍ദീൻ ഖാൻ.
റിതേഷ് ദേശ്‍മുഖും ബ്ലാസ്റ്റെന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. കൂകി ഗുലാതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റോക്ക്, പേപ്പര്‍, സിസേഴ്സ് എന്ന സ്‍പാനിഷ് ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്കാണ് ബ്ലാസ്റ്റ്. ഓസ്‍കാർ അവാർഡിന് നാമനിര്‍ദേശമുണ്ടായ ചിത്രമാണ് റോക്ക്, പേപ്പര്‍, സിസേഴ്സ്. ദുല്‍ഹ മില്‍ ഗയായെന്ന ചിത്രമാണ് ഫര്‍ദീൻ ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....