കോന്നി എം.എം.എൻ.എസ്.എസ് കോളേജില്‍ പ്രവേശനോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി എം.എം.എൻ.എസ്.എസ് കോളേജ് 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായുള്ള “പ്രവേശനോത്സവം–2026” വിപുലമായ പരിപാടികളോടെ നടന്നു. കോളേജ് ചെയർമാനും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ  അഡ്വ. ആർ.ഹരിദാസ് ഇടത്തിട്ട യോഗം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, വിദ്യാർഥികളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ബീന എസ്. അധ്യക്ഷത വഹിച്ചു. അഡ്മിഷൻ കമ്മിറ്റി നോഡൽ ഓഫീസർ  ശ്രീകാന്ത് എച്ച്. സ്വാഗതം ആശംസിച്ചു.

എൻ.എസ്.എസ് കരയോഗ യൂണിയൻ കമ്മിറ്റി അംഗം രാജേന്ദ്രനാഥ്‌ കമലകം,
റാഗിംഗ് വിരുദ്ധ സമിതി കൺവീനർ ജ്യോതി ആർ., പ്ലേസ്‌മെന്റ് സെൽ കൺവീനർ വര്‍ഗീസ് സി., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ്തി ആർ., ആന്‍റി-നാർക്കോട്ടിക് സെൽ കൺവീനർ പ്രീത കൃഷ്ണൻ, കോളേജ് അഡ്മിനിസ്ട്രേറ്റീവ് അംഗം സിന്ധു കെ. നായർ, ഇംഗ്ലീഷ് വിഭാഗം മേധാവി ദിവ്യ എസ്.എസ്, ബൈയോടെക്നോളജി വിഭാഗം മേധാവി സ്മിത ജി.കുറുപ്പ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ കോളേജിലെ അധ്യാപകരും അനധ്യാപകരും അഡ്മിഷൻ കമ്മിറ്റി അംഗങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങിൽ സർവകലാശാല തലത്തിൽ റാങ്ക് നേടിയ വിദ്യാർഥികളെയും കലോത്സവത്തിന് എ ഗ്രേഡ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന്...

അഹമ്മദ് നജാദിന്റെ മരണം: പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ

0
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ...

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

0
പത്തനംതിട്ട : കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന...