ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കെ.സി.സി ; ജില്ലാ പോലീസ് മേധാവിക്ക് കത്ത് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ – പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) പത്തനംതിട്ട ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ഭാരവാഹികൾ പത്തനംതിട്ട ചീഫ് പോലീസ് സൂപ്രണ്ട് ആർ.ആനന്ദിനെ സന്ദർശിച്ച് പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി. കെ.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾക്കും സാമൂഹിക ഇടപെടലുകൾക്കും പോലീസ്, എക്സൈസ് വകുപ്പുകളുടെ എല്ലാവിധ സഹകരണവും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കെ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. റവ.ബിജു മാത്യു, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ റവ.ഷാജി കെ.ജോർജ്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, പഞ്ചായത്ത് അംഗം സിബി മൈലപ്ര, രെഞ്ചു എം.ജോയി, ജെറിൻ ജോയിസ്, അനി ഏബ്രാഹം, മാത്യു പി.വർഗീസ് എന്നിവർ പങ്കെടുത്തു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.സി.സി ജില്ലാ കമ്മിറ്റി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...