തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നവംബര്‍ 23 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങള്‍ നവംബര്‍ 23 വരെ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. എന്യൂമറേഷന്‍ ഫോമുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നവംബര്‍ 24 മുതല്‍ 25 വരെ ഡിജിറ്റൈസേഷന്‍ നടപടിക്കായിരിക്കും മുന്‍ഗണനയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫോം നവംബര്‍ 25 നകം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതിനാല്‍ വോട്ടര്‍മാര്‍ ബി.എല്‍.ഒമാരുമായി സഹകരിച്ച് നവംബര്‍ 23 ന് തന്നെ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് തിരികെ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് സംശയനിവാരണത്തിനും സഹായത്തിനും ബി.എല്‍.ഒ, കണ്‍ട്രോള്‍ റൂം, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം ഫോണ്‍: 0468 2224256

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....