പരിസ്ഥിതി ദിനാചരണം : കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി 100 കേന്ദ്രങ്ങളിൽ തൈകൾ നട്ടു

For full experience, Download our mobile application:
Get it on Google Play

​കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് (എം) സംസ്കാരവേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി 100 കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടീൽ, ക്യാഷ് അവാർഡ് വിതരണം, കവിയരങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ​കോഴഞ്ചേരി വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.സാമൂവൽ മാർ ഐറേനിയോസ് തിരുമേനി പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്നും പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി ഓരോരുത്തരും ശീലമാക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

​സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം പദ്ധതികൾക്ക് ഊർജ്ജം പകരാൻ ലക്ഷ്യമിട്ടാണ് സംഘടന 100 കേന്ദ്രങ്ങളിൽ തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും ചടങ്ങിൽ വെച്ച് നടന്നു. തുടർന്ന് പ്രമുഖ കവികൾ പങ്കെടുത്ത പ്രകൃതിവിഷയകമായ കവിയരങ്ങും അരങ്ങേറി. ചടങ്ങിൽ സംസ്കാരവേദിയുടെയും കേരളാ കോൺഗ്രസ് (എം)-ന്റെയും പ്രമുഖ നേതാക്കളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

സംസ്ക്കാരവേദി സംസ്ഥാന സെക്രട്ടറി അഡ്വ.മനോജ്‌ മാത്യു, കേരള കോൺഗ്രസ്‌ (എം) ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ്‌ കുര്യൻ മടക്കൽ, കെ എസ് സി (എം) സംസ്ഥാന സെക്രട്ടറി റിന്റോ തോപ്പിൽ, കുളനട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാവിത്രി ഭദ്രൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജോൺ വി തോമസ്, അടൂർ രാമകൃഷ്ണൻ, ബാബു കൊച്ചുമുറി, ധന്യ ശങ്കരി, ബിജു നൈനാൻ മരുതുക്കുന്നേൽ, അഭിജിത് വിഷ്ണു, എ ജെ സൈമൺ, വി സി തോമസ്, റെജി വാലേൽപ്പറമ്പിൽ. ശ്യാം അരവിന്ദം തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...