പരിസ്ഥിതി സംരക്ഷണം ഏവരുടെയും ഉത്തരവാദിത്വം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണം ഏവരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കാവ്, കുളം, നദി, ചുറ്റുപാട് എന്നിവ സംരക്ഷിക്കണം. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ യുവതലമുറ കൂടുതല്‍ ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വ്യക്തി ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു.

ഭാവി പരിസ്ഥിതി പ്രവര്‍ത്തനം, ജില്ലയുടെ പരിസ്ഥിതി പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങളില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാന അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (കൃഷി ഉപമിഷന്‍) ഹരിപ്രിയാദേവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍, ഏഴംകുളം എഫ്എച്ച്എസി ഗൈനകോളജിസ്റ്റ് ഡോ.ദിവ്യ എന്നിവര്‍ സെമിനാര്‍ നയിച്ചു. ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ജില്ലാതല പ്രശ്‌നോത്തരി, ഉപന്യാസ മത്സര വിജയികള്‍ക്കുളള പുരസ്‌കാരം വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.

ഹൈസ്‌കൂള്‍ വിഭാഗം പ്രശ്‌നോത്തരിയില്‍ തെങ്ങമം ജിഎച്ച്എസിലെ പി നിരഞ്ജന ഒന്നും കുന്നം എന്‍എസ്എസ്എച്ച്എസ്എസിലെ എസ് ഗൗരി നന്ദ രണ്ടും സ്ഥാനം നേടി. യു പി വിഭാഗത്തില്‍ കൊടുമണ്‍ സെന്റ് പീറ്റേഴ്സ് യുപിഎസിലെ കാര്‍ത്തിക് പ്രദീപ് ഒന്നാം സ്ഥാനവും കോന്നി ജിഎച്ച്എസ്എസിലെ ജ്യുവല്‍ മേരി ജോര്‍ജ് രണ്ടാം സ്ഥാനവും നേടി. ഹരിതകര്‍മസേനാംഗങ്ങളുടെ മത്സരത്തില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജി ശ്രീദേവി ഒന്നും ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ ലാലി സണ്ണി രണ്ടും സ്ഥാനം കരസ്ഥമാക്കി.

ഉപന്യാസ മത്സരത്തില്‍ കോളജ് വിഭാഗത്തില്‍ കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസിലെ അനുജ രാമനുജന്‍ ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അടൂര്‍ എന്‍എസ്എസ്എച്ച്എസ്എസിലെ ഭദ്ര ഹരി ഒന്നും പ്രമാടം നേതാജി എച്ച്എസ്എസിലെ ഏഞ്ചല്‍ തോമസ് രണ്ടും സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിലെ ജെര്‍മെയിന്‍ ബെന്നി ഒന്നും പുല്ലാട് ശ്രീവിവേകാനന്ദ എച്ച്എസിലെ ദീപിക ആര്‍ നായര്‍ രണ്ടും സ്ഥാനം കരസ്ഥമാക്കി.

ജലലാബില്‍ 500 ടെസ്റ്റ് പൂര്‍ത്തിയാക്കിയ ചിറ്റാര്‍ ജിഎച്ച്എസ്എസ്, പ്രമാടം നേതാജി എച്ച്എസ്എസ്, ഇടയാറന്മുള എഎംഎംഎച്ച്എസ്എസ്, മാരാമണ്‍ എംഎംഎ എച്ച്എസ്എസ് എന്നീ സ്‌കൂളുകള്‍ക്ക് മെമന്റോ നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി, ഹരിതകേരളം മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ രാഹുല്‍ ജി കൃഷ്ണന്‍, ലക്ഷ്മി കോമള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...