സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തെ ശക്തമായി തള്ളിക്കൊണ്ട് ഇ പി ജയരാജൻ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തെ ശക്തമായി തള്ളിക്കൊണ്ട് ഇ പി ജയരാജൻ രംഗത്ത്. ഇത്തരം പ്രചരണങ്ങൾ തികച്ചും അസംബന്ധമാണെന്നും വസ്തുത എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയ ശക്തികളുമായി സന്ധിയില്ലാതെ ഏറ്റുമുട്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയെയും വിജയത്തെയും തടയാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജപ്രചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കെതിരായി നേതാക്കളാരും ഇന്നുവരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയരാജൻ, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ജനശ്രദ്ധ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് തിരിച്ചുവിടാനാണ് മാധ്യമങ്ങൾ ഇത്തരം ദുരുദ്ദേശപരമായ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷം എപ്പോഴെങ്കിലും ഇടതുപക്ഷ നേതാക്കളെക്കുറിച്ച് നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, തന്നെ കൊല്ലാൻ തോക്ക് കൊടുത്തയച്ചവരാണ് അവരെന്നും ആഞ്ഞടിച്ചു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകണമെങ്കിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കരുത്താർജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...