മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമശ്രമം ; ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരിച്ചുപോയ ഉമ്മൻ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമമെന്ന് ഇപി ജയരാജൻ. അതിനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ജയരാജൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായി എന്ന പ്രചരണത്തിൽ വസ്തുതയില്ല എന്ന് ഇപി ജയരാജൻ പറഞ്ഞു. സാമ്പത്തിക പ്രശ്നമുണ്ടെന്നത് സത്യമാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ് സർക്കാർ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും എന്നും ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വിലയിരുത്തലിൽ എല്ലാ വശങ്ങളും പരിശാധിക്കും. പാളിച്ചകൾ ഉണ്ടായെന്ന് കണ്ടെത്തിയാൽ തിരുത്തും എന്നും പറഞ്ഞു.

എൽഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫ് നേടിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് തൊട്ടു പിന്നാലെ തിരഞ്ഞെടുപ്പ് നടത്തിയതിൽ ഗൂഢാലോചനയുണ്ട്. പുതുപ്പള്ളിയിൽ സഹതാപം ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത് എന്നും ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനക്കൂട്ടത്തെ എത്തിച്ചത് സംഘടിതമായ പദ്ധതിയാണ്. ഇവന്റ് മാനേജ്മെന്റ് കമ്പനിയെയാണ് ഇതിനായി ഉപയോഗിച്ചത്. സഹതാപ തരംഗം ഉണ്ടാകുമ്പോൾ എതിർ സ്ഥാനാർത്ഥികളുടെ വോട്ട് നഷ്ടപ്പെടും. സഹതാപ തരംഗം ഉണ്ടാകുമ്പോൾ എതിർ സ്ഥാനാർത്ഥികളുടെ വോട്ട് നഷ്ടപ്പെടുമെന്നും ജയരാജയൻ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...