കണ്ണൂരിലെ സർക്കാർ ആശുപത്രി കാണൂ ; പ്രസവം നിര്‍ത്തിയ സ്ത്രീക്കും പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ജില്ലാ ആശുപത്രി കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാന്‍ തോന്നുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂര്‍ ജില്ലാ ആശുപത്രി ഞാന്‍ പോയി കണ്ടു. ഞാന്‍ വെറുതെ ബഡായി പറയുന്നതല്ല. ആശുപത്രി മെച്ചപ്പെട്ട ഒറ്റകാരണത്താലാണ് കോവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടത്. കോവിഡ് ബാധിച്ച്‌ പോയി എന്നാണ് കരുതിയത്. ഒരാഴ്ച്ച എനിക്ക് ബോധമില്ലായിരുന്നു. ബോധം വരുന്നത് വരെ നിന്നു ഡോക്ടര്‍മാര്‍ നോക്കിയെന്നും ജയരാജന്‍ പറഞ്ഞു. സ്‌കൂളിലെ അടുക്കളകള്‍ പോലും ഹൈട്ടക്കായി.

ഇടുക്കിയിലും കോട്ടയത്തും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന രണ്ട് മെഡിക്കല്‍ കോളേജുകള്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആശുപത്രികള്‍ സംസ്ഥാനത്ത് ഇത്രയധികം മെച്ചപ്പെട്ടത് കൊണ്ടാണ് കൊറോണ കാലത്ത് രക്ഷപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കേരളത്തിലേതു പോലെയുള്ള ആരോഗ്യമേഖല വേറെ എവിടെയുമില്ലെന്നും അദേഹം പ്രസംഗത്തില്‍ അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...