കേരള സര്‍വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ; സെനറ്റ് അംഗത്തെ നിശ്ചയിക്കുന്നത് ചര്‍ച്ചയാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെ കേരള സര്‍വകലാശാലയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനവും ഇതിന്‍മേലുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സെനറ്റ് പ്രതിനിധി വൈകിയതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വീസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂപം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

വീണ്ടും സെനറ്റ് യോഗം ചേരാന്‍ കഴിയില്ലെന്ന നിലപാടാണ് വിസി ഗവര്‍ണറെ അറിയിച്ചത്. ഏകപക്ഷീയമായി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ വീണ്ടുമൊരു സെനറ്റ് യോഗം വിളിക്കുന്നതില്‍ പ്രസക്തിയില്ലെന്നും വി സി മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിസിയുടെ മറുപടിയില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.ഇതിനിടയിലാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരുന്നത്.

ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. സെനറ്റ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തില്ലെങ്കിലും പുതിയ വി സി യെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജ് ഭവന്‍. വിസി നിയമനത്തിനുള്ള ആദ്യപടിയായിഅപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവി ക്കാന്‍ സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തമാസം കാലാവധി അവസാനിക്കുന്ന സെര്‍ച്ച് കമ്മറ്റി ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി ഗവര്‍ണര്‍ക്ക് നീട്ടാം. അടുത്തമാസം 24നാണ് നിലവിലെ വൈസ് ചാന്‍സിലര്‍ ആയ വി പി മഹാദേവന്‍ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളം സര്‍വകലാശാലയിലെ ജാതീയാധിക്ഷേപം ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കാന്‍ നിര്‍ദേശിക്കും

0
മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി...

വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി 89 ലക്ഷം തട്ടിയെടുത്ത സംഭവം ; സഹകരണ ബാങ്ക്...

0
കൊച്ചി : എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ...

ദിമാഗി നക്‌സല്‍ പാര്‍ട്ടി ; സിജെപിയുടെ ചുവടുപിടിച്ച് സമൂഹമാധ്യങ്ങളില്‍ പുതിയൊരു പാര്‍ട്ടി

0
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രൂപപ്പെട്ട മാതൃകയില്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം...

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...