ഇടതു മുന്നണിയോടും പിണറായി വിജയനോടും നല്ലവണ്ണം ആലോചിച്ചു കളിച്ചാല്‍ മതിയെന്ന് ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇടതു മുന്നണിയോടും പിണറായി വിജയനോടും നല്ലവണ്ണം ആലോചിച്ചു കളിച്ചാല്‍ മതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.’സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്-സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ’ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എല്‍.ഡി.എഫ്.റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത് പഴയ കോണ്‍ഗ്രസല്ല, കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന പാര്‍ട്ടിയാണ്. ക്രിമിനല്‍ സംഘമാണ്, ഗുണ്ടാകോണ്‍ഗ്രസാണെന്നും ജയരാജന്‍ ആരോപിച്ചു. രാജ്യത്തിനുതന്നെ അപമാനമുണ്ടാക്കിയ 20 തവണ സ്വര്‍ണം കടത്തിയെന്ന് കോടതിയില്‍ മൊഴിനല്‍കിയ ഒരുസ്ത്രീയെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ടുപിടിച്ചിരിക്കുന്നത്. സോണിയാഗാന്ധിക്കുപകരം അവരുടെ ഫോട്ടോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ വെച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താന്‍ കേമനുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉഗ്രമൂര്‍ത്തിയായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. സതീശനൊപ്പം കെ. സുധാകരനുംകൂടി ചേര്‍ന്നപ്പോള്‍ നല്ലജോടിയായി. മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇവരുടെ ശ്രമം.

മുഖ്യമന്ത്രിയെ തകര്‍ക്കാന്‍ ചെമ്പുമായി വന്നിരിക്കുകയാണ്. വി.ഡി. സതീശന്‍ ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ. രാഷ്ട്രീയം കൈകാര്യംചെയ്യാന്‍ കഴിയില്ല. കെ. കരുണാകരന്‍ ലീഡറാണ്. അവിടെയെത്താന്‍ സതീശന്‍ കുറെക്കാലം പിടിക്കും. പിണറായി വിജയന്‍ ഇരുമ്പല്ല, ഉരുക്കാണ്. പിണറായി വിജയന്‍ നടന്നുപോയ വഴിയിലൂടെ പോവാന്‍ വി.ഡി. സതീശന്‍ അഞ്ചുതവണ ജനിച്ചിട്ടുവരേണ്ടിവരുമെന്നും ജയരാജന്‍ പറഞ്ഞു.സിപിഎം. ജില്ലാസെക്രട്ടറി പി. മോഹനന്‍ അധ്യക്ഷനായിരുന്നു. ബിനോയ് വിശ്വം എംപി, മുക്കം മുഹമ്മദ്, പി.എം. സുരേഷ്ബാബു, സി.കെ. നാണു, മനയത്ത് ചന്ദ്രന്‍, ജോയ്‌സ് പുത്തന്‍പുര, എ.ജെ. ജോസഫ്, സാലി കൂടത്തായി, നൈസ് മാത്യു സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...