റാന്നി ബി. ആർ. സി. സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു. സമഗ്ര ശിക്ഷാ കേരള റാന്നി ബി ആർ സിയുടെ മെഡിക്കൽ ഡിറ്റക്ഷൻ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ച ഉപകരങ്ങളാണ് സമഗ്ര ശിക്ഷാ കേരള നൽകുന്നത്. ബി. ആർ. സി. പരിധിയിലെ ആറ് പഞ്ചായത്തുകളിലുള്ള കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എസ് ഗോപി ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ആർ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. റാന്നി പഞ്ചായത്ത്‌ പ്രസിഡന്റ് ശോഭ ചാർളി, അങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ബിന്ദു റജി, ബി. പി. സി. ഷാജി എ. സലാം,

പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ മാത്യു, വാർഡ് അംഗം ബിനിറ്റ് മാത്യു, റാന്നി പഞ്ചായത്ത്‌ അംഗം സച്ചിൻ വയല, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിൽ, മുൻ ബി. ആർ. സി. ട്രെയ്നർ ബിനു കെ. സാം, ‘വഴികാട്ടി’ മേഖല പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, പഴവങ്ങാടി ഗവ. യു. പി. സ്കൂൾ സീനിയർ അസിസ്റ്റന്റ് മിനി പി. സദാശിവൻ, സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി, സ്പെഷ്യൽ എഡ്യൂകേറ്റർമാരായ മേരികുട്ടി എസ്. കുര്യൻ, ആര്‍ രാജശ്രീ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...