കൊഴുവനാല്‍ ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണ വിതരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊഴുവനാല്‍ : കൊഴുവനാല്‍ ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണ വിതരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വികലാംഗക്ഷേമ കോര്‍പ്പറേഷനുമായി ചേര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് ചെയര്‍മാന്‍ മാത്യു തോമസിന്‍റെ അധ്യക്ഷതയിലാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിമ്മി ട്വിങ്കിള്‍ രാജ് ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങല്‍ പദ്ധതിയുടെ മുന്നോടിയായി ആണ് ഉപകരണ വിതരണ നിര്‍ണയ ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് വന്ന ഓര്‍ത്തോപീഡിസ്റ്റും ഓഡിയോളജിസ്റ്റും നൂറോളം പേരെ പരിശോധന നടത്തി ആവശ്യമായ ഉപകരണങ്ങള്‍ നിര്‍ദ്ദേശിച്ചു.

ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ എത്രയും വേഗം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുമെന്നും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത എല്ലാവര്‍ക്കും 6 മാസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേഷ് ബി, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ രമ്യ രാജേഷ്, സ്മിത വിനോദ്, മെമ്പര്‍മാരായ ആലീസ് ജോയി, ആനീസ് കര്യന്‍, മഞ്ചു ദിലീപ്, അഡ്വ.അനീഷ് ജി, ഗോപി കെ.ആര്‍, പി.സി ജോസഫ്, മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, സിഡിഎസ് ചെയര്‍പേഴ്സണ്‍ രമ്യ രാജേഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷെറിന്‍സ് ജോര്‍ജ് നന്ദി പറയുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച...